1400sqft ഒരു കിടിലൻ ഹോം ഡിസൈൻ

അതിമനോഹരമായി ചെയ്‌ത ഒരു ഹോം ഡിസൈൻ 




Total Area 𝟏𝟒𝟎𝟎 𝐬𝐪𝐟𝐭  
Total Cost 𝟐𝟓 𝐋𝐚𝐤𝐡𝐬 
Total Plot 𝟏𝟏 𝐂𝐞𝐧𝐭   


അസൗകര്യങ്ങൾ മൂലം പഴയ തറവാട് വീട് മുഴുവനായി പൊളിച്ചുകളഞ്ഞു പുതിയ വീട് നിർമിക്കാനായിരുന്നു ഉടമസ്ഥന്റെ തീരുമാനം. ചെലവ് പരമാവധി കുറച്ച് അത്യാവശ്യ സൗകര്യങ്ങളുള്ള ഒരു ചെറുവീട് എന്നതായിരുന്നു സങ്കൽപ്പം. അങ്ങനെയാണ് മലപ്പുറം മഞ്ചേരിയിൽ 11 സെന്റ് പ്ലോട്ടിൽ 1400 ചതുരശ്രയടിയിൽ സമകാലിക ശൈലിയിലുള്ള ഈ സുന്ദരവീട് പിറന്നത്. എലിവേഷനിൽ അധികം ഗിമ്മിക്കുകൾ ഒന്നും കാട്ടിയിട്ടില്ല. ഫ്ലാറ്റ് റൂഫ് ആയതുകൊണ്ട് ചെലവും കുറയ്ക്കാൻ സാധിച്ചു.
 നാലു കിടപ്പുമുറികൾ, സിറ്റ്ഔട്ട്, സ്വീകരണമുറി, ഊണുമുറി, അടുക്കള, വർക്ക് ഏരിയ എന്നിവയാണ് വീട്ടിൽ ഒരുക്കിയത്. സിറ്റ്ഔട്ടിന് വശത്തായി കാർ പോർച്ച്. സിറ്റ്ഔട്ടിന് മുകളിൽ വള്ളിച്ചെടികൾ പടർത്താനായി ജിഐ ഫ്രയിമുകൾ കൊണ്ട് റീപ്പറുകൾ ചെയ്തിട്ടുണ്ട്. അതോടൊപ്പം ഭിത്തിയിൽ വുഡൻ ക്ലാഡിങ്ങും ഭംഗി നൽകുന്നു.


Read  more5 സെന്ററിൽ ഇത്രയും മനോഹരമായ വീട് ഉണ്ടാകാം


ബ്ലാക്& വൈറ്റ് തീമിലാണ് ഇന്റീരിയർ. ഭിത്തികളും ഫ്ലോറും വെള്ള നിറത്തിലാണ്. ഫർണിച്ചറുകൾ ബ്ലാക് തീമിലും. ഇതിലൂടെ കൂടുതൽ സ്ഥലവ്യാപ്തിയും കൈവരുന്നു. അനാവശ്യ ഭിത്തികൾ നൽകാതെ മുറികളെ വേർതിരിക്കാൻ സെമി പാർടീഷനുകൾ നൽകി. ലിവിങിനെയും ഡൈനിങ്ങിനെയും വേർതിരിക്കുന്നത് പ്ലൈവുഡ് കൊണ്ടുണ്ടാക്കിയ ഷെൽഫാണ്. ഇതിൽ വുഡൻ ക്ലാഡിങ് നൽകി അലങ്കരിച്ചു. ഇതിനൊരുവശം ടിവി യൂണിറ്റും മറുവശത്ത് പിക്ച്ചർ ഫ്രയിമുകളും നൽകി.


 L സീറ്റർ ലെതർ സോഫ ലിവിങ് അലങ്കരിക്കുന്നു. ലിവിങ്- ഡൈനിങ് ഡബിൾ ഹൈറ്റിലാണ്. സീലിങ്ങിൽ സ്‌കൈലൈറ്റുകളും നൽകിയിട്ടുണ്ട്. അതിനാൽ കൂടുതൽ കാറ്റും വെളിച്ചവും അകത്തേക്ക് ഒഴുകിയെത്തുന്നു.
എട്ടുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഗ്ലാസ് ടോപ് നൽകിയ ഊണുമേശ. ഗോവണിയുടെ വശത്തായി സ്വകാര്യത നൽകി വാഷ് ഏരിയ ക്രമീകരിച്ചു. സ്‌റ്റെയിൻലെസ്സ് സ്‌റ്റീൽ കൊണ്ടാണ് ഗോവണിയുടെ കൈവരികൾ. ഗോവണിയുടെ താഴെ ഒരു ബാത്റൂം ക്രമീകരിച്ചു.


 നാലു കിടപ്പുമുറികളാണ് വീട്ടിൽ, താഴെ മൂന്നും മുകളിൽ ഒന്നും. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് സൗകര്യങ്ങൾ നൽകി. കിടപ്പുമുറിയുടെ ഒരു ഭിത്തി മുഴുവൻ ജനാലകളാണ്. ഇതിലൂടെ കാറ്റും വെളിച്ചവും നന്നായി അകത്തേക്കെത്തുന്നു. ഫങ്ഷണൽ അടുക്കള. ഗ്രാനൈറ്റാണ്കൗ ണ്ടറുകൾക്ക് നൽകിയത്. പ്ലൈ, വെനീർ എന്നിവ പ്രധാന അടുക്കളയിലും അലുമിനിയം ഫാബ്രിക്കേഷൻ വർക് ഏരിയയിലും നൽകി സ്ട്രക്ച്ചറും ഇന്റീരിയറും കൂടെ 25 ലക്ഷം രൂപ മാത്രമാണ് വീടിനു ചെലവായത്.
ചെലവ് കുറച്ച ഘടകങ്ങൾ  ചതുരശ്രയടി കുറച്ച് പരമാവധി സ്ഥലഉപയുക്തത നൽകി.


കന്റെംപ്രറി ശൈലിയിൽ ഫ്ലാറ്റ് റൂഫ് നൽകി. വൈറ്റ് പെയിന്റ് മാത്രമാണ് പുറത്തും അകത്തും നൽകിയത്. ഫോൾസ് സീലിങ് ചെയ്യാതെ ലൈറ്റിങ് പോയിന്റുകൾ നേരിട്ട് നൽകി.  പ്ലൈവുഡ്, വെനീർ എന്നിവയാണ് ഫർണിച്ചറുകൾക്കും പാനലിങ്ങിനും ഉപയോഗിച്ചത്.
800X800 വലുപ്പമുള്ള വെള്ള വിട്രിഫൈഡ് ടൈലുകൾ ഉപയോഗിച്ചു.


















Project Facts
Location- Manjeri, Malappuram
Area- 1400 SFT
Plot- 11 cent
Owner- Jafer
Construction, Design- Shafeeq VM
VM Designs, Manjeri
Mob- 8590644406


നിങ്ങൾക് ഈ ഒരു ഇൻഫർമേഷൻ ഇഷ്ടമായെങ്കിൽ മറ്റുള്ളവരെ ഷെയർ ചെയ്തു അറിയിക്കുക,അതേപോലെ ഇനിയും ഇങ്ങനെയുള്ള അറിവുകൾ ലഭിക്കാൻ വേണ്ടി നമ്മുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക ,അതേപോലെ നമ്മുടെ whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.,നന്ദി






Post a Comment

Previous Post Next Post