ചുരുങ്ങിയ ഇത്രയും മനോഹരമായ വീട് ഉണ്ടാകാമോ ?

മനോഹരമായ ഹോം ഡിസൈൻ 


 
നെടുമ്പാശ്ശേരിക്കടുത്ത് ചെങ്ങമനാട്ട് ലിന്റോ ആന്റണിയുടെ വീടിരിക്കുന്നത് വീതി കുറഞ്ഞ പ്ലോട്ടിലാണ്. ഈ കുറവ് വെല്ലുവിളിയായി ഏറ്റെടുത്ത ഡിസൈനർ ഷിന്റോ വര്‍ഗീസ് പ്ലോട്ടിനുള്ള അനുകൂല ഘടകങ്ങൾ കണ്ടെത്തുകയാണ് ആദ്യം ചെയ്തത്. വീടിന്റെ കിഴക്കു വശത്ത് ചെറിയ ഒരു സ്വകാര്യറോഡ് ആണുള്ളത്. ആ ഭാഗത്തെ ‘സ്വകാര്യത’ മുതലാക്കി , വീടിന്റെ കോമൺ മുറികൾ ആ ഭാഗത്താക്കി ക്രമീകരിച്ചു. ഫലമോ, രാവിലത്തെ ഇളംവെയിൽ വീട്ടിലെമ്പാടും പ്രസരിപ്പും ഊർജ്ജവും ദിനംതോറും നിറയ്ക്കുന്നു. ഏതു ഭാഗത്തുനിന്നു നോക്കിയാലും പച്ചപ്പ് കാണാമെന്നതാണ് വീടിന്റെ അനുഗ്രഹം.


Elevation


ലളിതമായ രീതിയിലാണ് എലിവേഷന്‍. കാപ്പിപ്പൊടി നിറത്തിലുള്ള സ്റ്റോൺ ക്ലാഡിങ് കാർപോർച്ചിന്റെ ഭിത്തിയിൽ മുകളിലും താഴെയുമായി കൊടുത്തിട്ടുണ്ട്. വടക്കോട്ടാണ് വീടിന്റെ ദർശനം. പുറംഭംഗിക്കായി ചെറിയ ഒരു ഭാഗം ട്രസ്സ് ചെയ്ത് കൂരയാക്കി ഷിംഗിൾസ് കൊടുത്തു. പോർച്ചിന്റെ പിൻഭാഗത്ത് ചെടികൾ പിടിപ്പിക്കാൻ ഒരു സ്ഥലം ഒരുക്കി.


Drawing Room



നീളത്തിൽ കിടക്കുന്ന വീടിന്റെ ഇടനാഴിക്ക് അഞ്ച് അടിയോളം വീതിയുള്ളതിനാൽ ഇടുക്കം ഒട്ടും തോന്നുന്നില്ല. എളുപ്പത്തിൽ പരിപാലിക്കാൻ തക്ക രീതിയിലാണ് ഡിസൈൻ. പ്ലൈകൊണ്ട് പാനലിങ് ചെയ്ത് സിമന്റ് ബോർഡുകളും ഇഷ്ടിക ഡിസൈനിലുള്ള വോൾ പേപ്പറുമാണ് സ്വീകരണമുറിയിലെ അലങ്കാരം. വലതുവശത്തുള്ള പർഗോള ബീമുകൾക്കിടയിലൂടെ കാർപോർച്ചിന്റെ പിൻവശത്തുള്ള പ്ലാന്റ് ബെഡിലേക്ക് നോട്ടവുമെത്തും.


Courtyard



ഫാമിലി റൂമിനും ഡൈനിങ്ങിനും ഇടയ്ക്ക് കൊടുത്തിരിക്കുന്ന കോർട്‌യാർഡ് ആണ് വീടിന്റെ സെന്റർ പോയിന്റ് എന്നു പറയാം. ‘സി’ ആകൃതിയിലുള്ള മൂന്നു ഭിത്തികൾക്കിടയിലാണ് ഇവിടം. ഡൈനിങ്ങിൽ നിന്ന് ഇങ്ങോട്ട് ഇറങ്ങിയിരിക്കാം. മുകളിൽ ഗ്ലാസ് ഇട്ടതിനാൽ വെള്ളം വീഴില്ല. എന്നാൽ സൂര്യവെളിച്ചം യഥേഷ്ടം കടന്നുവരികയും ചെയ്യും. ഇരിക്കാൻ ബെഞ്ചുകളും എളുപ്പത്തിൽ പരിപാലിക്കാവുന്ന ചെടികളും താമരക്കുളവുമൊക്കെ സജ്ജീകരിച്ചിട്ടുണ്ട്.


Family Room



കാറ്റിനും വെളിച്ചത്തിനും ഒരു പഞ്ഞവുമില്ലാത്ത ഫാമിലി റൂം. സ്വീകരണമുറിക്കും കോർട്‌യാർഡിനും ഇടയിലാണ് സ്ഥാനം. ടിവി കാണാനും പ്രാർഥനയ്ക്കും ഇവിടെത്തന്നെ ഇടമുണ്ട്. മുറിയുടെ ആകൃതിക്കനുസരിച്ച് ‘എൽ’ ആകൃതിയിൽ സോഫ ക്രമീകരിച്ചു. കോർട്‌യാർഡിലേക്ക് തുറക്കുന്നത് അലുമിനിയം കൊണ്ടുള്ള സ്ലൈഡിങ് ജനാലകളാണ്.


Dining



കോർട്‌യാർഡിനോടു ചേർന്നാണ് ഡൈനിങ് എന്നതാണ് ഡൈനിങ്ങിന്റെ പ്ലസ് പോയിന്റ്. കോർട്‌യാർഡിലേക്കുള്ള ഭിത്തിയിൽ അഴികളും ഗ്ലാസും കൊടുത്തു. ഇതിൽ ഒരെണ്ണം തുറക്കാവുന്നതും അതുവഴി കോർട്‌യാർഡിലേക്ക് ഇറങ്ങിയിരിക്കാവുന്നതുമാണ്. മതിലിനു മുകളിൽ മെഷ് ഇട്ട് വള്ളിച്ചെടികൾ പടർത്തിയിരിക്കുന്നതിനാൽ പുറത്തേക്കു നോക്കിയാൽ മുഴുവൻ പച്ചപ്പാണ്.


















Project Facts
Area: 2700 Sqft
Designer- Shinto Varghese
Concept Design Studio, Ernakulam
Ph-04844864633
info@conceptsdesignstudio.com



നിങ്ങൾക് ഈ ഒരു ഇൻഫർമേഷൻ ഇഷ്ടമായെങ്കിൽ മറ്റുള്ളവരെ ഷെയർ ചെയ്തു അറിയിക്കുക,അതേപോലെ ഇനിയും ഇങ്ങനെയുള്ള അറിവുകൾ ലഭിക്കാൻ വേണ്ടി നമ്മുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക ,അതേപോലെ നമ്മുടെ whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.,നന്ദി  




Post a Comment

Previous Post Next Post