കേരളത്തിൽ പ്രവാസി സ്റ്റോർ തുടങ്ങാം 18 ലക്ഷം വരെ സർക്കാർ നൽകും


പ്രവാസി സ്റ്റോർ അറിയേണ്ടതെല്ലാം 



 ഏവർക്കും സ്വാഗതം, ഇതര  വരുമാന മാർഗങ്ങളും നഷ്ടമായി വിദേശരാജ്യങ്ങളിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും മടങ്ങിയെത്തുന്നവർക്ക് താങ്ങായി നോർക്കയുടെ സഹകരണത്തോടെ പ്രവാസി സ്റ്റോർ പദ്ധതിയുമായി സപ്ലൈകോ രംഗത്ത് വന്നിരിക്കുന്നു, ഈ പദ്ധതി പറ്റിയുള്ള വിവരങ്ങളും ആനുകൂല്യങ്ങളുമാണ്  നിങ്ങളുമായി പങ്കു വെക്കുന്നത്.



സംസ്ഥാനത്ത് തിരികെ  എത്തിയ  പ്രവാസികൾക്ക് സ്വയം ഒരു ജീവിതം  കണ്ടെത്തുവാനായി നോർക്ക ഈ ഒരു  പദ്ധതി നടപ്പാക്കുന്നു, നാട്ടിലേക്ക്  തിരിച്ചെത്തുന്ന പ്രവാസികളെ പുനരധിവസിപ്പിക്കാൻ ആവിഷ്കരിച്ച എൻ ഡി പി ആർ എം പദ്ധതിയുടെ ഭാഗമായാണ് ഈ  പുതിയ സംരംഭം, ഇതിനായി 15 ശതമാനം മൂലധന സബ്സിഡി യോടെ 30 ലക്ഷം രൂപവരെ 16 പ്രമുഖ ബാങ്ക് 5832 ശാഖകളിലൂടെ വായ്പ അനുവദിക്കും.

 മാവേലിസ്റ്റോർ സൂപ്പർമാർക്കറ്റ് മാതൃകയിലുള്ള കട എന്നിവ ആരംഭിക്കുന്നതിനാണ്  പ്രവാസികൾക്ക് സഹായം നൽകി സ്വന്തമായോ അതല്ലെങ്കിൽ വാടകക്കെട്ടിടം ഉള്ളവർക്ക് പ്രവാസി സ്റ്റോയ് അപേക്ഷിക്കാം, 700 താഴെ വിസ്തൃതിയുള്ള കെട്ടിടം ഉള്ളവർക്ക് മാവേലിസ്റ്റോർ മാതൃകയിലുള്ള പ്രവാസി സ്റ്റോറിന് അപേക്ഷിക്കാവുന്നതാണ്.

 1500 സ്ക്വയർ ഫീറ്റിന് മുകളിൽ കെട്ടിടം ഉള്ളവർക്ക് സൂപ്പർമാർക്കറ്റ് പോലെയുള്ള പ്രവാസി സ്റ്റോർ  ആരംഭിക്കുന്നതിന് അനുമതി ലഭിക്കും, ആരംഭിക്കുന്ന പ്രവാസി സ്റ്റോറി furniture  കമ്പ്യൂട്ടർ മോണിറ്റർ എന്നിവയുടെ ചെലവ് സ്റ്റോർ ആരംഭിക്കുന്നവർ വഹിക്കണം, അടുത്തിടെ തിരിച്ചെത്തിയ nri കൾക്ക് പ്രവാസി സ്റ്റോർ നൽകുന്നതിന് മുൻഗണന ലഭിക്കും.

 സപ്ലൈകോ വിതരണം ചെയ്യാത്ത മറ്റ് സാധനങ്ങൾ വിറ്റഴിക്കുന്നതിനുള്ള ഉപാധികളോടെ അനുവാദം നൽകും, സപ്ലൈകോയുടെ നിലവിൽ പ്രവർത്തിക്കുന്ന ഏതെങ്കിലും വില്പന ശാല യുടെ ഗ്രാമപ്രദേശങ്ങളിൽ 5 കിലോമീറ്റർ പരിധിയിലും മുൻസിപ്പാലിറ്റിയിൽ നാല് കിലോമീറ്റർ പരിധിയിലും കോർപ്പറേഷനിൽ മൂന്നു കിലോമീറ്റർ പരിധിയിലും പ്രവാസി സ്റ്റോർ അനുവദിക്കുകയില്ല, പ്രവാസി സ്റ്റോറുകൾ  തമ്മിലുള്ള അകലം മൂന്ന് കിലോമീറ്റർ ആയിരിക്കും, മാവേലിസ്റ്റോർ മാതൃകയിലുള്ള വർക്ക്  കമ്പ്യൂട്ടർ മോണിറ്ററുകൾ തുടങ്ങിയവയ്ക്ക് ഉദ്ദേശം മൂന്ന്  ലക്ഷം രൂപയും 1500d സൂപ്പർ മാർക്കറ്റിന് 18 ലക്ഷം രൂപയും ഏകദേശം ചെലവാക്കേണ്ടി വരും പ്രവാസി സ്റ്റോറിലേക്ക് ആവശ്യമുള്ള വാണിജ്യ ചരക്കുകൾ 15 ദിവസത്തെ ക്രെഡിറ്റ് സപ്ലൈകോ അനുവദിക്കും .

കൂടുതൽ   അറിയാൻ വീഡിയോ കാണുക 


നിങ്ങൾക് ഈ ഒരു ഇൻഫർമേഷൻ ഇഷ്ടമായെങ്കിൽ മറ്റുള്ളവരെ ഷെയർ ചെയ്തു അറിയിക്കുക,അതേപോലെ ഇനിയും ഇങ്ങനെയുള്ള അറിവുകൾ ലഭിക്കാൻ വേണ്ടി നമ്മുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക ,അതേപോലെ നമ്മുടെ whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.,നന്ദി  






Post a Comment

Previous Post Next Post